ഹോം » വാര്‍ത്ത » ലോകം » 

ഇന്ത്യന്‍ ചാനലുകള്‍ക്ക് പാക്കിസ്ഥാനില്‍ വിലക്ക്

August 2, 2011

ഇസ്ലാമാബാദ് : ഇന്ത്യന്‍ ചാനലുകള്‍ക്ക് ലൈസന്‍സ് നല്‍കില്ലെന്ന് പാക്കിസ്ഥാന് വ്യക്തമാക്കി‍. വാര്‍ത്താവിതരണ മന്ത്രി ഫിര്‍ദൗസ് ആഷിക് അവാനാണ് ഇന്ത്യന്‍ ചാനലുകള്‍ക്കു ലൈസന്‍സ് അനുവദിക്കില്ലെന്ന് നിയമസഭയില്‍ അറിയിച്ചത്.

പാക് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. പാക് ചാനലുകളില്‍ ഇന്ത്യന്‍ പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തുന്നതും സര്‍ക്കാര്‍ വിലക്കി. പാക്കിസ്ഥാനിലെ 23 സ്വകാര്യ ചാനലുകളില്‍ ഇന്ത്യന്‍ പരിപാടികള്‍ സംപ്രേഷണം ചെയ്തിരുന്നു.

ചാനലുകളുടെ ലൈസന്‍സ് സംബന്ധിച്ചും നിയമഭേദഗതി വരുത്തിയിട്ടുണ്ട്. സ്വകാര്യ ചാനലുകള്‍ പത്തു ശതമാനം വിദേശ പരിപാടികള്‍ സംപ്രേഷണം ചെയ്യാകൂവെന്നും കര്‍ശന നിര്‍ദേശമുണ്ട്.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick