ഹോം » ലോകം » 

ഇന്ത്യയുടെ രക്ഷാസമിതി അംഗത്വത്തില്‍ വന്‍ പ്രതീക്ഷയെന്ന്‌

August 2, 2011

ന്യൂയോര്‍ക്ക്‌: ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയുടെ അധ്യക്ഷത വഹിക്കുവാനുള്ള ഇന്ത്യയുടെ അവസരത്തില്‍ അന്തര്‍ദേശീയ സമൂഹത്തിന്‌ വളരെ വലിയ പ്രതീക്ഷകളുണ്ടെന്ന്‌ ഇന്ത്യയുടെ യുഎന്‍ പ്രതിനിധി ഹര്‍ദീപ്സിംഗ്‌ പുരി പറഞ്ഞു.
രക്ഷാസമിതിയുടെ അന്തസ്‌ ഉയര്‍ത്തുന്നതിനുവേണ്ടി ഇന്ത്യ പ്രവര്‍ത്തിക്കുമെന്നും യുഎന്നിന്റെ മുഴുവന്‍ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ അധ്യക്ഷതയെക്കുറിച്ച്‌ അന്തര്‍ദ്ദേശീയ സമൂഹത്തിന്‌ വളരെയേറെ പ്രതീക്ഷകളാണ്‌. അത്‌ മാത്രമല്ല തീര്‍ച്ചയായും നാം പ്രതീക്ഷയില്‍ എത്തിച്ചേരും. പക്ഷേ ആദ്യാവസാനം അധ്യക്ഷത വഹിക്കണം. ഇവിടെ ഒരു രാജ്യമുണ്ടെന്ന്‌ ജനങ്ങള്‍ പറയും. യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരം അംഗമാകാന്‍ സത്യസന്ധമായി ഇന്ത്യക്ക്‌ അര്‍ഹതയുണ്ടെന്നും പുരി പറഞ്ഞു.
അധ്യക്ഷസ്ഥാനം ഇന്ത്യ സ്വീകരിച്ചത്‌ ശനിയാഴ്ചയാണ്‌. മാറിമാറിയുള്ള അധ്യക്ഷസ്ഥാനം ഇന്ത്യ അവസാനമായി സ്വീകരിച്ചത്‌ 1992 ഡിസംബറിലാണ്‌. രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനത്തെക്കുറിച്ച്‌ പൂര്‍ണ ബോധ്യമുണ്ടെന്നും സമിതിയുടെ അധ്യക്ഷസ്ഥാനത്തെക്കുറിച്ച്‌ മനസിലാക്കുവാനും കൂടുതല്‍ ഇടപെടാനും ഒരുപക്ഷെ അധ്യക്ഷസ്ഥാനം ലഭിച്ചതിലൂടെ ഇന്ത്യക്ക്‌ അവസരം ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപക്വമായതും അപാകത നിറഞ്ഞതുമായ വീക്ഷണങ്ങള്‍ക്കുവേണ്ടി അധ്യക്ഷസ്ഥാനം ഉപയോഗിക്കേണ്ട ആവശ്യം ഇന്ത്യക്കില്ല. മറിച്ച്‌ പരമാധികാരം സംബന്ധിച്ച പ്രശ്നങ്ങള്‍ക്കുവേണ്ടി മാത്രമേ അധ്യക്ഷസ്ഥാനം വിനിയോഗിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Related News from Archive
Editor's Pick