ഹോം » കേരളം » 

ഐസ്‌ക്രീം കേസ് : അന്വേഷണ സംഘത്തെ മാറ്റില്ല

June 20, 2011

കാസര്‍കോട്‌: ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ അന്വേഷിക്കാന്‍ വി.എസ്‌ സര്‍ക്കാര്‍ നിയോഗിച്ച പോലീസ്‌ സംഘത്തെ മാറ്റില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പോലീസിലെ സ്ഥലംമാറ്റം കേസുകള്‍ അട്ടിമറിക്കാനല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

നിയമം നിയമത്തിന്റെ വഴിക്ക്‌ പോകുമെന്നും ഉമ്മന്‍ചാണ്ടി കാസര്‍കോട്ട് പറഞ്ഞു. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശിയെക്കുറിച്ച്‌ പരാതി കിട്ടിയാല്‍ നിയമപരമായി അന്വേഷിക്കുമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു.

ആരുടെയെങ്കിലും വീട്ടില്‍ പോയി പരാതി എഴുതി വാങ്ങുന്നതും ആരെയെങ്കിലും വേട്ടയാടുന്നതും യുഡിഎഫ്‌ സര്‍ക്കാരിന്റെ രീതിയല്ലെന്നും അദ്ദേഹം കാസര്‍കോട്ട്‌ പറഞ്ഞു.

Related News from Archive

Editor's Pick