ഹോം » പൊതുവാര്‍ത്ത » 

ബ്രസീലില്‍ വിമാനം തകര്‍ന്ന് അഞ്ച് മരണം

August 3, 2011

റിയൊ ഡി ജനീറൊ: ബ്രസീലില്‍ വിമാനം തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചു. ബ്രസീലിയന്‍ എയര്‍ഫൊഴ്സിന്റെ സി-98എ വിമാനമാണ് തെക്കന്‍ സംസ്ഥാനമായ സാന്താ കാതറിനയില്‍ തകര്‍ന്നു വീണത്. അഞ്ചു പേരുടെ മൃതദേഹം കണ്ടെടുത്തു.

റിയൊ ഗ്രനെഡെ ഡൊ സുള്‍ സംസ്ഥാനത്തെ കനൊവാസില്‍ നിന്നു റിയൊ ഡി ജനീറൊയിലേക്കു പറക്കുകയായിരുന്നു വിമാനം. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നു പ്രാഥമിക നിഗമനം. ഈ വര്‍ഷം അഞ്ചാം തവണയാണ് ബ്രസീലിയന്‍ എയര്‍ഫോഴ്സ് വിമാനങ്ങള്‍ തകരുന്നത്.

Related News from Archive
Editor's Pick