ഹോം » പൊതുവാര്‍ത്ത » 

വിലക്കയറ്റം: സംയുക്ത പ്രമേയത്തിന് ധാരണ

August 3, 2011

ന്യൂദല്‍ഹി: വിലക്കയറ്റ പ്രശ്നത്തില്‍ ലോക് സഭയില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണ്ടെന്ന് വച്ചു. ഈ വിഷയത്തില്‍ സംയുക്ത പ്രമേയം കൊണ്ടുവരാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ധാരണയായി.

ചട്ടം 184പ്രകാരം വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വിലക്കയറ്റ വിഷയത്തില്‍ ഉണ്ടാവണമെന്ന് ശക്തമായ നിലപാടാണ് ബി.ജെ.പി സ്വീകരിച്ചിരുന്നത്. ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റിന്റെ നടപടിക്രമങ്ങള്‍ വരെ തടസപ്പെട്ടിരുന്നു. ഇന്ന് മുതിര്‍ന്ന നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് സംയുക്ത പ്രസ്താവനയ്ക്ക് ധാരണയായത്.

വിലക്കയറ്റത്തില്‍ പാര്‍ലമെന്റിന്റെ ആശങ്ക സര്‍ക്കാരിനെ അറിച്ചുകൊണ്ടുള്ള പ്രമേയമായിരിക്കും കൊണ്ടു വരിക. എന്നാല്‍ ഇതിനെതിരേ സിപിഎം രംഗത്തുവന്നു. വിലക്കയറ്റ പ്രശ്നത്തില്‍ കോണ്‍ഗ്രസും ബിജെപിയും രഹസ്യ അജന്‍ഡ നടപ്പാക്കുകയാണെന്നു സി.പി.എം കുറ്റപ്പെടുത്തി. പ്രമേയത്തിന്മേല്‍ ഭേദഗതി കൊണ്ടുവരുമെന്ന് പി.ബി അംഗം വൃന്ദാകാരാട്ട് അറിയിച്ചു.

Related News from Archive
Editor's Pick