ഹോം » വാര്‍ത്ത » കേരളം » 

രമേശ്‌ ചെന്നിത്തലയുടെ വീട്ടിലേക്കും ഓഫീസിലേക്കും മാര്‍ച്ച്‌ നടത്തി

August 3, 2011

ഹരിപ്പാട്‌/മാന്നാര്‍: ആര്‍എസ്‌എസിനെതിരെയുള്ള കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയുടെ കുപ്രചാരണങ്ങളില്‍ പ്രതിഷേധിച്ച്‌ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ ചെന്നിത്തലയുടെ വീട്ടിലേക്കും ഹരിപ്പാട്ടെ എംഎല്‍എ ഓഫീസിലേക്കും മാര്‍ച്ച്‌ നടത്തി കോലം കത്തിച്ചു.
മൂന്ന്‌ അന്വേഷണ കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഗാന്ധി വധത്തില്‍ ആര്‍എസ്‌എസിന്‌ പങ്കില്ലെന്ന്‌ വ്യക്തമായിട്ടുള്ളതാണ്‌. ചെന്നിത്തല പരസ്യമായി മാപ്പു പറയണമെന്നും ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. ഹരിപ്പാട്‌ നഗരത്തിന്റെ രണ്ട്‌ ഭാഗങ്ങളില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍ പങ്കെടുത്തു. തുടര്‍ന്ന്‌ എംഎല്‍എ ഓഫീസിന്‌ മുന്നില്‍ കോലം കത്തിച്ചു.
ചെന്നിത്തലയില്‍ രമേശിന്റെ വീട്ടിലേക്കാണ്‌ ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തിയത്‌. കാരാഴ്മയില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. പിന്നീട്‌ രമേശിന്റെ കോലവും കത്തിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick