ഹോം » പൊതുവാര്‍ത്ത » 

തിരുവനന്തപുരം ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി പണിമുടക്ക്‌

August 4, 2011

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സി ജീവനക്കാരന്‍ മര്‍ദ്ദനമേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരം ജില്ലയില്‍ കെ.എസ്‌.ആര്‍.ടി.സി ആഹ്വാനം ചെയത പണിമുടക്ക്‌ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് സമരം.

തിരുവനന്തപുരം റവന്യൂ ജില്ലയിലാണ് പണിമുടക്ക്. സമരം ജനജീവിതത്തെ സാരമായി ബാധിച്ചു. പണിമുടക്കിയ തൊഴിലാളികള്‍ സെക്രട്ടേറിയറ്റിലേക്കു പ്രകടനം നടത്തി. വെള്ളറട ഡിപ്പോയിലെ ഡ്രൈവര്‍ പി.രാജനാണ്‌ ലോറി ജീവനക്കാരുടെ മര്‍ദ്ദനമേറ്റ്‌ മരിച്ചത്‌.

ഇന്നലെ രാവിലെ കിള്ളിയില്‍ വച്ചായിരുന്നു രാജന്‌ മര്‍ദ്ദനമേറ്റത്‌. പുറകെ വന്ന മിനിലോറിക്ക്‌ കടന്നുപോകാന്‍ സൈഡ്‌ നല്‍കിയില്ലെന്ന്‌ ആരോപിച്ചായിരുന്നു മിനിലോറി ഡ്രൈവര്‍ ഓവര്‍ടേക്ക്‌ ചെയ്‌ത്‌ ബസ്‌ തടഞ്ഞു നിര്‍ത്തി രാജനെ ബസില്‍ നിന്നും പിടിച്ചിറക്കി ചെകിട്ടത്തടിച്ചത്‌.

മര്‍ദ്ദനമേറ്റ രാജന്‍ കാട്ടാക്കട പോലീസില്‍ പരാതി നല്‍കിയ ശേഷം കാട്ടാക്കട പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയെങ്കിലും മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു.

Related News from Archive
Editor's Pick