ഇന്തോനേഷ്യയില്‍ ഭൂചലനം

Thursday 4 August 2011 11:11 am IST

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിനു സമീപം റിക്റ്റര്‍ സ്കെയിലില്‍ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ മറ്റു നാശ നഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പു നല്‍കിയില്ല. സുമാത്രയിലെ ബെന്‍കഗുലു പ്രവിശ്യയില്‍ നിന്നു 37 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറ് സമുദ്രത്തില്‍ 28 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.