എന്‍ജിഒ സംഘ്‌ ജില്ലാ സമ്മേളനം 12ന്‌ തുടങ്ങും

Thursday 4 August 2011 11:21 pm IST

കാസര്‍കോട്‌: എന്‍ജിഒ സംഘ്‌ കാസര്‍കോട്‌ ജില്ലാ സമ്മേളനം ആഗസ്ത്‌ 12, 13 തീയ്യതികളില്‍ കറന്തക്കാട്‌ എന്‍ജിഒ സംഘ്‌ ഹാളില്‍ വച്ച്‌ നടക്കും. സമ്മേളനം സംസ്ഥാന വൈസ്‌ പ്രസിഡണ്റ്റ്‌ ടി.കെ.പ്രതാപചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ ആര്‍ആര്‍കെഎംഎസ്‌ അഖിലേന്ത്യാ പ്രസിഡണ്റ്റ്‌ സി.എച്ച്‌.സുരേഷ്‌, എന്‍ജിഒ സംഘ്‌ സംസ്ഥാന വൈ.പ്രസിഡണ്റ്റ്‌ എം.ഭാസ്ക്കരന്‍ മുതലായവര്‍ പ്രഭാഷണം നടത്തും. മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.