ഹോം » പൊതുവാര്‍ത്ത » 

വി.എസ് അനുകൂല പ്രകടനം : നാല് പേര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

August 5, 2011

മലപ്പുറം: മലപ്പുറം ജില്ലയില്‍ വി.എസ് അനുകൂല പ്രകടനം നടത്തിയവര്‍ക്കെതിരെ സി.പി.എം നടപടി തുടരുന്നു. പരപ്പനങ്ങാടി ലോക്കല്‍ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ ഉള്‍പ്പടെ നാല് പേരെ കൂടി സസ്‌പെന്റ് ചെയ്തു.

മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ നടപടി നേരിടുകയാണ്. ഇവര്‍ക്കെതിരെ ആറു മാസത്തേയ്ക്കാണ് നടപടി. ഏഴ് പേരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. നേരത്തേ എടക്കര ഏര്യാ കമ്മിറ്റി അംഗം ഉള്‍പ്പടെ 13 പേര്‍ക്കെതിരെ സി.പി.എം നടപടി സ്വീകരിച്ചിരുന്നു.

Related News from Archive
Editor's Pick