ഹോം » പൊതുവാര്‍ത്ത » 

നാനോ തട്ടിപ്പ് : ജയനന്ദകുമാറിനെ പ്രതി ചേര്‍ത്തു

August 5, 2011

തൃശൂര്‍: നാനോ എക്സല്‍ തട്ടിപ്പ് കേസില്‍ വാണിജ്യ നികുതി വകുപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ ജയനന്ദകുമാറിനെ പ്രതി ചേര്‍ത്തു. തട്ടിപ്പിന് സഹായം ചെയ്യുകയും ഗൂഢാലോചന നടത്തുകയും ചെയ്തുവെന്നാണ് നന്ദകുമാറിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

ജയനന്ദകുമാര്‍ വാണിജ്യ നികുതി ഇന്റലിജന്‍സിലെ അസിസ്റ്റന്റ് കമ്മിഷണറായിരുന്നപ്പോള്‍ നാനോ എക്സല്‍ കമ്പനിയെ സഹായിക്കാനായി ഒന്നര കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് പോലീസ് പിടിയിലായ കമ്പനി ഡയറക്ടര്‍ പാട്രിക് തോമസ് മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാളെ പ്രതി ചേര്‍ത്തത്.

കേസിലെ പതിനൊന്നാം പ്രതിയാണ് ജയനന്ദകുമാര്‍. മുന്‍‌കൂര്‍ ജാമ്യത്തിനായുള്ള നടപടികള്‍ ഇയാള്‍ ആരംഭിച്ചിട്ടുണ്ട്. കേസില്‍ വാണിജ്യ നികുതി ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഇന്ന് ഉത്തരവിടുമെന്ന് സൂചനയുണ്ട്.

Related News from Archive
Editor's Pick