കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി വികസനത്തിന്റെ മറവില്‍ 361 മരങ്ങള്‍ വെട്ടിമാറ്റാനുള്ള നീക്കത്തിനെതിരെ വ്യാപകപ്രതിഷേധം ഉയരുകയാണ്. ജനങ്ങള്‍ക്ക് ആശ്വാസം തരുന്ന വൃക്ഷങ്ങള്‍ വെട്ടിമാറ്റാന്‍ അനുവദിക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കളായ അഡ്വ. അനില്‍ ഐക്കര, എം. മാടസ്വാമി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മരം വെട്ടിമാറ്റാനുള്ള നീക്കത്തിനെതിരെ പരിസ്ഥിതി പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ഹൈക്കോടതി ഗ്രീന്ബഞ്ചിനെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാനത്ത് ഹരിത എംഎല്‍എമാരുടെ സഹായം അഭ്യര്‍ത്ഥിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: