എന്‍ഡോസള്‍ഫാന്‍: കേരളത്തിന്റെ ആശങ്ക കൃഷിമന്ത്രാലയത്തെ അറിയിക്കും

Friday 5 August 2011 5:55 pm IST

ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക കൃഷി മന്ത്രാലയത്തെ അറിയിക്കുമെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ്. തന്നെ കാണാന്‍ വന്ന കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ക്കാണ് പ്രധാനമന്ത്രി ഈ ഉറപ്പ് നല്‍കിയത്. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഇനിയൊരു പഠനം ആവശ്യമില്ലെന്ന് എംപിമാര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. പ്രധാനമന്ത്രിയുടെ ചികിത്സാ ഫണ്ട് വര്‍ധിപ്പിക്കുക, കടക്കെണിയില്‍ ആയ കേരളത്തിനു കൂടുതല്‍ സാമ്പത്തിക സഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും എം.പിമാര്‍ ഉന്നയിച്ചു. കേരളത്തിന്റെ റെയ്ല്‍വേ പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര റെയില്‍ മന്ത്രി ഒരു ദിവസം സംസ്ഥാനത്തു ചെലവഴിക്കും. കഞ്ചിക്കോട് ഫാക്റ്ററിയെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ പാലക്കാട് ഉന്നതതല യോഗം വിളിക്കുമെന്ന് കേരളത്തില്‍ നിന്നുള്ള ഇടത് എം.പിമാരെ റെയില്‍‌വേ മന്ത്രി അറിയിച്ചു.