പ്രതികളെ നാട്ടുകാര്‍ പിടിച്ചു: സ്പൈഡര്‍ പോലീസെത്തിയില്ല

Friday 5 August 2011 5:02 pm IST

കോട്ടയം: സ്പൈഡര്‍ പോലീസിണ്റ്റെ കാര്യക്ഷമതയില്‍ ജനങ്ങള്‍ക്കു സംശയം. ഇന്നലെ അഞ്ജലി പാര്‍ക്ക്‌ ഹോട്ടലിണ്റ്റെ മുന്നില്‍ വൈകിട്ട്‌ അരങ്ങേറിയ സംഘട്ടനത്തെതുടര്‍ന്ന്‌ ജനങ്ങള്‍ ഭയവിഹ്വലരായി നാലുപാടും ഓടി. ട്രാഫിക്‌ പോലീസിന്‌റെയും നാട്ടുകാരുടെയും സഹായത്തോടെ അക്രമികളെ പിടികൂടി ൧൦൦ എന്ന നമ്പരില്‍ ഫോഴ്സിണ്റ്റെ സേവനം ലഭ്യമാക്കാന്‍ വിളിച്ചെങ്കിലും അക്രമികളെ പിടികൂടി അരമണിക്കൂറ്‍ കഴിഞ്ഞിട്ടും സ്പൈഡര്‍ പോലീസ്‌ എത്താതിരുന്നതാണ്‌ ഫോഴ്സിണ്റ്റെ വിശ്വാസ്യതകുറച്ചത്‌. കഴിഞ്ഞ ദിവസം ജനങ്ങള്‍ക്ക്‌ ഏറെ ആശ്വാസം നല്‍കിക്കൊണ്ടാണ്‌ ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ പി.സി.രാജഗോപാല്‍ തിരുനക്കരയില്‍ സ്പൈഡര്‍ പോലീസ്‌ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്‌. ഇതിനായി ഫോഴ്സിന്‌ മൂന്ന്‌ മോട്ടോര്‍ സൈക്കിളുകളും, ആയോധനമുറകളും, ഡ്രൈവിംഗും, ഫയര്‍കിറ്റും, ഫസ്റ്റ്‌ എയ്ഡ്‌ എന്നിവയും പരിശീലിപ്പിച്ചും ആണ്‌ രംഗത്തിറക്കിയത്‌. കൂടാതെ റിവോള്‍വറും നല്‍കിയിട്ടുണ്ട്‌. ഇതൊക്കെയായിട്ടും. നഗരത്തില്‍ നടന്ന അക്രമത്തിലെ പ്രതികളെ പിടികൂടി നാട്ടുകാരും ട്രാഫിക്‌ പോലീസുകാരുനും വിവരമറിയിച്ച്‌ സ്പൈഡര്‍ പോലീസിനെയും കാത്ത്‌ അരമണിക്കൂറ്‍ പിന്നിട്ടിട്ടും ഇവര്‍ സംഭവസ്ഥലത്തെത്തിയില്ല. ഇത്‌ ഈ പദ്ധതിയുടെ വിശ്വാസ്യതക്കു മങ്ങലേല്‍പിച്ചിരിക്കുകയാണ്‌.