ഹോം » സംസ്കൃതി » 

സൂര്യയോഗും വെള്ളിനാണയവും

August 5, 2011

സൂര്യപ്രകാശവും വെള്ളിയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്‌. ഗുണപരമായ ഈ ബന്ധം മനസ്സിലാക്കിയതുകൊണ്ടാണ്‌ സൂര്യയോഗ്‌ ചെയ്യുമ്പോള്‍ വെള്ളിനാണയം ഉപയോഗിക്കുന്നത്‌. പ്രശസ്ത ഭൗതീക ശാസ്ത്രജ്ഞനായ ആന്‍ഡ്രഡ്‌ പറയുന്നത്‌ എല്ലാതരം പ്രകാശങ്ങളുടേയും പ്രാരംഭം പരമാണുക്കളിലാണെന്ന്‌. അതായത്‌ സൂര്യനിലെ പരമാണുക്കളില്‍ നിന്ന്‌ പ്രകാശം ബഹിര്‍ഗമിക്കുന്നു. സൂര്യന്‍ അതിബൃഹത്തായ ഒരു അണുശക്തികേന്ദ്രമാണ്‌ പരമാണുക്കളുടേയും അതിന്റെ ഉപകരണങ്ങളായ ഇലക്ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍ എന്നിവയുടേയും ഒരു വലിയ ചൂളയാണത്‌. ഓരോ നിമിഷവും സൂര്യനിലെ ദശലക്ഷക്കണക്കിന്‌ ഹൈഡ്രജന്‍ കണങ്ങ ള്‍ ഹീലിയം കണങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടുന്നുണ്ട്‌. ഈ പ്രക്രിയയില്‍ അതിവിപുലമായ അളവില്‍ ഊര്‍ജ്ജത്തെ പുറത്ത്‌ വിടുന്നു.
സൂര്യയോഗില്‍ ഉപയോഗിക്കുന്നത്‌ ശുദ്ധമായ വെള്ളി നാണയങ്ങളാണ്‌. ഐന്‍സ്റ്റിന്റെ പ്രകാശ സിദ്ധാന്തം അനുസരിച്ച്‌, ഒരു ലോഹത്തില്‍ പ്രകാശം പതിക്കുമ്പോള്‍ നിരവധി വെളിച്ചതരംഗങ്ങള്‍ ഊര്‍ജ്ജമായി ബഹിര്‍ഗ്ഗമിക്കുന്നു. എല്ലാ പ്രകാശവും ഊര്‍ജ്ജകണങ്ങളുടെ സഞ്ചയമാണ്‌. പ്രകാശം വെള്ളിനാണയത്തിലെ ഇലക്ട്രോണുകളില്‍ തട്ടുമ്പോള്‍ ആ ഇലക്ട്രോണുകളില്‍ കൂടി ഊര്‍ജ്ജം പ്രവഹിക്കും ഈ പ്രക്രിയ തന്നെയാണ്‌ പ്രകാശം ഇലകളില്‍ വീഴുമ്പോള്‍ സംഭവിക്കുന്നത്‌ പ്രകാശം സ്വീകരിക്കാനും ഊര്‍ജ്ജം പുറത്ത്‌ വിടാനും വെള്ളിനാണയത്തിന്‌ ഏറെ കഴിവുണ്ട്‌. നെറ്റിയിലെ മൂന്നാം കണ്ണ്‌ ആത്മാവിലേക്കുള്ള വാതായനമാണ്‌. പീനിയല്‍ ഗ്രന്ഥി സ്ഥിതിചെയ്യുന്നത്‌ മൂന്നാം കണ്ണിന്‌ പുറകിലായാണ്‌. മേറ്റ്ല്ലാ ഗ്രന്ഥികളുടേയും പ്രവര്‍ത്തനത്തെ ഇത്‌ നിയന്ത്രിക്കുന്നു. സൂര്യയോഗില്‍ നെറ്റിയില്‍ വയ്ക്കുന്ന വെള്ളിനാണയത്തില്‍ സൂര്യപ്രകാശം പതിക്കുമ്പോള്‍ പീനിയല്‍ ഗ്രന്ഥിയെ ഉത്തേജിപ്പിക്കപ്പെടുകയും ശരീരത്തിന്റെ വൈദ്യുത കാന്തിക ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അപ്പോള്‍ മനസ്സ്‌ മനസ്സ്‌ ചിന്തകളില്ലാത്ത തലത്തിലേക്ക്‌ എത്തിച്ചേരുന്നു.

Related News from Archive
Editor's Pick