ഹോം » ഭാരതം » 

ശ്രീരംഗം ക്ഷേത്രത്തിന്‌ ജയ കാര്‍ കാണിക്കയര്‍പ്പിച്ചു

June 20, 2011

ശ്രീരംഗം: ശ്രീരംഗത്തെ ശ്രീരംഗസ്വാമി ക്ഷേത്രത്തില്‍ വൃദ്ധര്‍ക്കും വികലാംഗര്‍ക്കും പ്രദക്ഷിണം വെക്കാന്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത ഒരു ബാറ്ററി കാര്‍ കാണിക്കവെച്ചു.
പത്ത്‌ പേര്‍ക്കിരിക്കാവുന്ന 4.5 ലക്ഷം രൂപ വിലമതിക്കുന്ന കാറിന്റെ വില നല്‍കിയത്‌ മുഖ്യമന്ത്രിയുടെ സ്വകാര്യ സമ്പാദ്യത്തില്‍ നിന്നായിരുന്നു. രാമായണ കാലഘട്ടത്തോളം പഴക്കമുള്ള ക്ഷേത്രത്തില്‍ അകത്ത്‌ നാലും പുറത്ത്‌ മൂന്നും ഗോപുരങ്ങളുണ്ട്‌. രാജ്യത്തെ 108 വിഖ്യാതമായ വിഷ്ണുക്ഷേത്രങ്ങളിലൊന്നാണിത്‌. എംജിആറിന്റെ കാലത്ത്‌ പണികഴിപ്പിച്ച തെക്കേപ്രവേശന മാര്‍ഗത്തിലുള്ള രാജഗോപുരം 236 അടി ഉയരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. തന്റെ തോഴി ശശികലയോടൊപ്പമെത്തിയ ജയലളിതയെ പുരോഹിതര്‍ പൂര്‍ണകുംഭത്തോടെ സ്വീകരിച്ചു. സമര്‍പ്പണത്തിന്റെ ഭാഗമായി കാറില്‍ ആദ്യയാത്രയും മുഖ്യമന്ത്രി നടത്തി.

Related News from Archive
Editor's Pick