ഹോം » പൊതുവാര്‍ത്ത » 

ജസ്റ്റിസ് കെ.ബി. കോശി മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനാകും

August 6, 2011

തിരുവനന്തപുരം: ജസ്റ്റിസ് കെ.ബി. കോശി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനാകും. ഇപ്പോഴത്തെ ചെയര്‍മാന്‍ ജസ്റ്റീസ്‌ എന്‍.ദിനകറിന്റെ കാലാവധി ഈ മാസം 16ന്‌ അവസാനിക്കുന്ന സാഹചര്യത്തിലാണ്‌ പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്തത്‌.

കഴിഞ്ഞ ദിവസം ചേര്‍ന്ന മുഖ്യമന്ത്രി ഉള്‍പ്പെടുന്ന ഉന്നതതല സമിതിയാണ് ജെ.ബി.കോശിയുടെ പേര്‌ ചെയര്‍മാന്‍ സ്ഥാനത്തേക്ക്‌ നിര്‍ദേശിച്ചത്‌. സമിതിയുടെ ശുപാര്‍ശ ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചു. മുഖ്യമന്ത്രിയെ കൂടാതെ പ്രതിപക്ഷ നേതാവ്, സ്പീക്കര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്.

ജസ്റ്റിസ് കോശി പത്തു വര്‍ഷത്തോളം കേരള ഹൈക്കോടതി ജഡ്ജിയായിരുന്നു. അതിനു ശേഷം ബിഹാര്‍ പറ്റ്ന ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായി. 2010 മേയില്‍ അദ്ദേഹം വിരമിച്ചു. കേരള ഹൈക്കോടതിയുടെ ആക്‌ടിങ്‌ ചീഫ്‌ ജസ്റ്റിസായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. കേരള ലീഗല്‍ സര്‍വീസ്‌ അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ്‌ ചെയര്‍മാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്‌.

Related News from Archive
Editor's Pick