ഹോം » പൊതുവാര്‍ത്ത » 

ശിവകാശി അപകടം: മരിച്ചവരുടെ എണ്ണം ഏഴായി

August 6, 2011

ചെന്നൈ: ശിവകാശിയില്‍ പടക്കശാലയ്ക്കു തീപിടിച്ചു മരിച്ചവരുടെ എണ്ണം ഏഴായി. അഞ്ചു പേര്‍ ഇന്നലെ മരിച്ചിരുന്നു. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമായി തുടരുന്നു. കാളിയാര്‍ക്കുറിച്ചിയില്‍ വെടിമരുന്ന് അരിക്കുന്നതിനിടെയായിരുന്നു അപകടം.

വെള്ളിയാഴ്ചയായിരുന്നു ഫാക്‌ടറിയില്‍ തീപ്പിടിത്തമുണ്ടായത്‌. രാസവസ്‌തുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്‌തതിനെ തുടര്‍ന്നായിരുന്നു അപകടം. തീപിടിത്തത്തില്‍ പടക്കശാല പൂര്‍ണമായും കത്തിനശിച്ചു. ദീപാവലിക്കു വേണ്ടി ഉണ്ടാക്കിയ പടക്കങ്ങളും ഇവിടെ ശേഖരിച്ചിരുന്നു. ഇതാണു ദുരന്തം വര്‍ധിക്കാന്‍ കാരണം.

സ്‌ത്രീ തൊഴിലാളികളായിരുന്നു അപകടത്തില്‍പ്പെട്ടത്‌. 200 പേര്‍ ജോലി ചെയ്‌തിരുന്ന ഫാക്‌ടറിയില്‍ ഉച്ചയ്ക്കായിരുന്നു പൊട്ടിത്തെറിയുണ്ടായത്‌. കൂടുതല്‍ തൊഴിലാളികളും ഉച്ചഭക്ഷണത്തിന്‌ പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick