കഞ്ചാവുമായി വൃദ്ധന്‍ പിടിയില്‍

Saturday 6 August 2011 3:55 pm IST

ഇരിട്ടി: ഒന്നരക്കിലോ കഞ്ചാവുമായി വൃദ്ധനെ ഇരിട്ടി പോലീസ്‌ അറസ്റ്റ്‌ ചെയ്തു. കണ്ണൂറ്‍ തായത്തെരു പല്ലത്ത്‌ ഹൌസില്‍ അഷ്‌റഫി (൬൨)നെയാണ്‌ ഇരിട്ടി സിഐ സുദര്‍ശനും സംഘവും പിടികൂടിയത്‌. ഇരിട്ടി മേഖലയില്‍ വില്‍പനക്കായി കഞ്ചാവുമായി ഒരാള്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിണ്റ്റെ അടിസ്ഥാനത്തില്‍ പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഇയാള്‍ പിടിയിലായത്‌. ജില്ലയിലെ പല മേഖലകളിലും കഞ്ചാവ്‌ വില്‍പനയ്ക്കായി എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ്‌ ഇയാള്‍. കഞ്ചാവ്‌ വില്‍പനയുമായി ബന്ധപ്പെട്ട്‌ നിരവധി കേസുകളില്‍ പ്രതിയാണ്‌ പിടിയിലായ അഷ്‌റഫ്‌. ഈയടുത്ത കാലത്താണ്‌ ഇയാള്‍ ജയിലില്‍ നിന്നും മോചിതനായത്‌. സംഘത്തെ കുറിച്ച്‌ പോലീസ്‌ അന്വേഷണം നടത്തിവരികയാണ്‌. എസ്പിയുടെ സ്ക്വാഡംഗങ്ങളായ റജി സ്കറിയ, ബേബി ജോര്‍ജ്‌, ജയരാജന്‍, ബെന്നി മാത്യു, ജോര്‍ജ്‌, വിനോദന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.