ഹോം » പ്രാദേശികം » കണ്ണൂര്‍ » 

പണിമുടക്ക്‌; ബാങ്കിങ്ങ്‌ മേഖല സ്തംഭിച്ചു

August 6, 2011

കണ്ണൂറ്‍: ബാങ്ക്‌ യൂണിയനുകളുടെ ഐക്യവേദിയുടെ ആഹ്വാനമനുസരിച്ച്‌ കേന്ദ്ര സര്‍ക്കാറിണ്റ്റെ ജനവിരുദ്ധ ബാങ്കിങ്ങ്‌ പരിഷ്കാരങ്ങള്‍ക്കെതിരെ അഖിലേന്ത്യാ ബാങ്ക്‌ പണിമുടക്കിണ്റ്റെ ഭാഗമായി ജില്ലയിലെ പൊതുമേഖലാ സ്വകാര്യ-വിദേശ-ഗ്രാമീണ-സഹകരണ മേഖലയിലെ ജീവനക്കാര്‍ ഒന്നടങ്കം പണിമുടക്കിയതിനാല്‍ ക്ളിയറിങ്ങ്‌ ഹൌസ്‌ ഉള്‍പ്പെടെയുള്ള ബാങ്കിങ്ങ്‌ പ്രവര്‍ത്തനം പൂര്‍ണ്ണമായും സ്തംഭിച്ചു. ജില്ലയില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ശ്രമിച്ച നവ സ്വകാര്യ ബാങ്കുകള്‍ പണിമുടക്കിയ ജീവനക്കാര്‍ അടപ്പിച്ചു. കണ്ണൂറ്‍ ടൌണില്‍ പണിമുടക്കിയ വനിതകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ പ്രകടനം നടത്തി. പ്രകടനത്തിന്‌ കെ.കെ.ലതിക, വി.പി.അബൂബക്കര്‍, സി.ഉമേശന്‍, പി.പി.സുരേന്ദ്രന്‍, സി.പി.നരേന്ദ്രന്‍, കെ.മോഹനന്‍, ഇ.എ.വി.നമ്പൂതിരി, സി.വി.പ്രസന്നന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഐഡിബിഐ ബാങ്കിന്‌ മുന്നില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ സംഘടനാ നേതാക്കളായ പി.ടി.പ്രേം കുമാര്‍, എം.ഉദയകുമാര്‍, ജി.വി.ശരത്‌ ചന്ദ്രന്‍, കെ.എം.സുരേന്ദ്ര എന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ പയ്യന്നൂറ്‍, തളിപ്പറമ്പ്‌, തലശ്ശേരി കേന്ദ്രങ്ങളിലും പണിമുടക്കിയ ജീവനക്കാര്‍ പ്രകടനം നടത്തി.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick