ഹോം » പ്രാദേശികം » കാസര്‍കോട് » 

ക്ളിന്‍ ചിറ്റ്‌ നല്‍കിയതില്‍ നിന്ന്‌ പിന്‍മാറണം: തപസ്യ

August 6, 2011

കാസര്‍കോട്‌: സുപ്രീംകോടതിയില്‍ എന്‍ഡോസള്‍ഫാന്‌ ക്ളീന്‍ ചീറ്റ്‌ നല്‍കിയതില്‍ നിന്ന്‌ സര്‍ക്കാര്‍ പിന്‍മാറണമെന്ന്‌ തപസ്യ കലാ-സാഹിത്യ വേദി ജില്ലാ സമിതി ആവശ്യപ്പെട്ടു. ഇതിണ്റ്റെ ദുരിതമനുഭവിക്കുന്നവരോട്‌ കാണിക്കുന്നത്‌ കടുത്ത അന്യായവും അനീതിയുമാണ്‌. എന്‍ഡോസള്‍ഫാന്‍ കമ്പനിക്കും പ്ളാണ്റ്റേഷന്‍ കോര്‍പ്പറേഷനും വേണ്ടിയാണ്‌ സര്‍ക്കാര്‍ നിലകൊള്ളുന്നതെന്ന്‌ തപസ്യ ജില്ലാ സമിതി ആരോപിച്ചു. യോഗത്തില്‍ കെ.എന്‍.ശ്രീകണ്ഠന്‍ തൃക്കരിപ്പൂറ്‍ അദ്ധ്യക്ഷത വഹിച്ചു. എം.കൃഷ്ണന്‍ മല്ലക്കര, ബാലകൃഷ്ണന്‍ കൊളവയല്‍, ഒ.പരമേശ്വരന്‍ നീലേശ്വരം, എച്ച്‌.ജി.വിനോദ്‌ കുമാര്‍.പി.വി, സുകുമാരന്‍, നിശാന്ത്‌ ബളാംത്തോട്‌, ജയകുമാര്‍ നെല്ലിത്തറ, അനില്‍ കപ്പണ്ണക്കാല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related News from Archive
Editor's Pick