ഹോം » പ്രാദേശികം » കാസര്‍കോട് » 

ബാലഗോകുലം വാര്‍ത്താസാരഥി പുരസ്കാരം ഇ.വി. ജയകൃഷ്ണന്‌

August 6, 2011

കാഞ്ഞങ്ങാട്‌: ബാലഗോകുലം സാരഥി പുരസ്കാര സമിതി ഏര്‍പ്പെടുത്തിയ പ്രഥമ വാര്‍ത്താ സാരഥി പുരസ്കാരത്തിന്‌ മാതൃഭൂമി കാഞ്ഞങ്ങാട്‌ ലേഖകന്‍ ഇ.വി.ജയകൃഷ്ണന്‍ അര്‍ഹരായി. ൩൦൦൧ രൂപയും പ്രശസ്തി പത്രവുമാണ്‌ അവാര്‍ഡ്‌. ൨൦൧൦ നവംബര്‍ ൩, ൪ തീയ്യതികളില്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ‘കാസര്‍കോട്ടെ പുറംകടലില്‍ തെങ്ങിന്‍കുലച്ചില്‍ കൊണ്ട്‌ അശാസ്ത്രീയമായി മീന്‍പിടുത്തം’ എന്ന അന്വേഷണാത്മക റിപ്പോര്‍ട്ടാണ്‌ പുരസ്കാരത്തിനര്‍ഹമായത്‌. മേലത്ത്‌ ചന്ദ്രശേഖരന്‍, കുട്ടമത്ത്‌ ശ്രീധരന്‍, സുകുമാരന്‍ പെരിയച്ചൂറ്‍ എന്നിവരടങ്ങിയ വിധി നിര്‍ണയ കമ്മിറ്റിയാണ്‌ പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്‌. ൧൭ന്‌ ഉച്ചക്ക്‌ രണ്ട്‌ മണിക്ക്‌ കാഞ്ഞങ്ങാട്‌ വ്യാപാരഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഡോ.എം.ജി.എസ്‌.നാരായണന്‍ പുരസ്കാര വിതരണം നടത്തും. പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദധാരിയായ ജയകൃഷ്ണന്‍ തളിപ്പറമ്പിലെ പി.നാരായണന്‍ നമ്പ്യാര്‍-പരേതയായ ഇ.വി.ജാനകി ദമ്പതികളുടെ മകനാണ്‌. ഭാര്യ ദിവ്യ. മകന്‍ ദേവനാരായണന്‍. മാതൃഭൂമി കാസര്‍കോട്‌ ലേഖകനായിരിക്കെ സഫിയ തിരോധാനത്തെക്കുറിച്ചും ആദിവാസി കോളനിയിലെ കഷ്ടപ്പാടിനെക്കുറിച്ചും പരമ്പര എഴുതിയിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷത്തെ മികച്ച പത്രപ്രവര്‍ത്തകനുള്ള കാഞ്ഞങ്ങാട്‌ പ്രസ്‌ ഫോറത്തിണ്റ്റെ അവാര്‍ഡും നേടിയിട്ടുണ്ട്‌.

Related News from Archive
Editor's Pick