ഹോം » പ്രാദേശികം » കാസര്‍കോട് » 

അനധികൃത പടക്കശാലകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കാന്‍ നീക്കം

August 6, 2011

കാഞ്ഞങ്ങാട്‌: ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പടക്കശാലകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കാന്‍ അണിയറ നീക്കം. സ്ഫോടക വസ്തു ശേഖരണത്തിന്‌ അനുമതിയില്ലാത്തതിനെ തുടര്‍ന്ന്‌ അനധികൃതമായി ജില്ലയില്‍ പത്തോളം പടക്കശാലകലാണ്‌ പ്രവര്‍ത്തിച്ചു വരുന്നത്‌. ഇവയ്ക്ക്‌ ലൈസന്‍സ്‌ നല്‍കാനാണ്‌ കലക്ട്രേറേറ്റിലെ ഒരു ജീവനക്കാരണ്റ്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നത്‌. ജനബാഹുല്യമുള്ള കറന്തക്കാട്ടും മാവുങ്കാലിലും ഇത്തരം കടകള്‍ക്ക്‌ ഇതിനകം ലൈസന്‍സ്‌ നല്‍കാന്‍ തീരുമാനിച്ചതായി അറിയുന്നു. സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ പ്രത്യേക ലൈസന്‍സ്‌ ആവശ്യമാണ്‌. ജില്ലയില്‍ ക്വാറികളുടെ മറവില്‍ വ്യാപകമായി സ്ഫോടക വസ്തുക്കള്‍ ചില ഭാഗങ്ങളില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്‌. ഇതിനും ലൈസന്‍സ്‌ നല്‍കാനും നീക്കം നടക്കുന്നുണ്ട്‌. സംഘര്‍ഷബാധിത പ്രദേശങ്ങളിലും മറ്റും പടക്കങ്ങള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കാനുള്ള നീക്കം സംഘര്‍ഷത്തിന്‌ കാരണമായേക്കുമെന്ന്‌ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌. ഇത്‌ മറികടന്നാണ്‌ വന്‍തുക കൈപ്പറ്റി ലൈസന്‍സ്‌ നല്‍കാന്‍ നീക്കം നടത്തുന്നത്‌.

കാസര്‍കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive

Editor's Pick