ആരോഗ്യ ബോധവല്‍ക്കരണ സന്ദേശ പരിപാടി

Saturday 6 August 2011 4:11 pm IST

ഉദുമ: മഴക്കാല രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന്‌ വിദ്യാര്‍ത്ഥികളെ സജ്ജരാകുന്നതിനായി ഉദുമ ഗ്രാമപഞ്ചായത്തിണ്റ്റെ പദ്ധതിയില്‍പ്പെടുത്തി ആരോഗ്യ വകുപ്പുമായി സഹകരിച്ച്‌ നടപ്പിലാക്കുന്നു. ആരോഗ്യ ബോധവല്‍ക്കരണ സന്ദേശ പരിപാടിയുടെ പഞ്ചായത്ത്‌ തല ഉദ്ഘാടനം ബേക്കല്‍ ഗവ.ഫിഷറീസ്‌ ഹയര്‍ സെക്കെണ്റ്ററി സ്കൂളില്‍ ഉദുമ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ എ.ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ്‌ കെ.ശാന്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാണ്റ്റിംഗ്കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.പ്രമീള, വാര്‍ഡ്മെമ്പര്‍ എ.പ്രഭാകരന്‍, സന്തോഷ്‌ കുമാര്‍, പി.ലക്ഷ്മി, കെ.വി.കൃഷ്ണന്‍, വിശാലാക്ഷി എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ ജോണ്‍ വര്‍ഗ്ഗീസ്‌ നേതൃത്വം നല്‍കി.