ഹോം » പ്രാദേശികം » കാസര്‍കോട് » 

കേന്ദ്രസര്‍വ്വകലാശാല; പി. ജി കോഴ്സ്കളുടെ ഉദ്ഘാടനം ൮ന്‌

August 6, 2011

കാസര്‍കോട്‌: കേരള കേന്ദ്രസര്‍വ്വകലാശാലയുടെ പടന്നക്കാട്‌ ക്യാമ്പസില്‍ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടര്‍ സയന്‍സ്‌, മാത്തമാറ്റിക്സ്‌ എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ ഔപചാരിക ഉദ്ഘാടനം ൮ന്‌ രാവിലെ ൧൦ മണിക്ക്‌ നടക്കും. തമിഴ്നാട്‌ പ്ളാനിംങ്ങ്‌ ബോര്‍ഡ്‌ മെമ്പറും അണ്ണായൂണിവേഴ്സിറ്റി മുന്‍ചാന്‍സലറും ഇന്ത്യയിലെ വിവര സാങ്കേതിക വിദ്യയുടെ പ്രചാരകരില്‍ പ്രമുഖനും എഴുത്തുകാരനുമായ ഡോ.ഇ.ബാലഗുരുസ്വാമി ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രസ്തുത പരിപാടിയില്‍ കേന്ദ്ര സര്‍വ്വകാലശാല വൈസ്‌ ചാന്‍സലര്‍ ഡോ.ജാന്‍സിജെയിംസ്‌ അധ്യക്ഷത വഹിക്കും സ്കൂള്‍ ഓഫ്‌ ബയോലജിക്കല്‍ സയന്‍സ്‌ ഡീന്‍ ഡോ.പി.ആര്‍.സുധാകരന്‍, രജിസ്ട്രാര്‍ എന്‍.എന്‍.സമ്പത്ത്‌ കമാര്‍ എന്നിവര്‍ സംബന്ധിക്കും.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കാസര്‍കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick