ഹോം » ഭാരതം » 

സോണിയയെ ഐ.സി.യുവില്‍ നിന്നും മാറ്റി

August 6, 2011

വാഷിങ്ടണ്‍: അമേരിക്കയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നു മാറ്റി. സോണിയ സുഖം പ്രാപിച്ചു വരുന്നതായി കോണ്‍ഗ്രസ് വക്താവ് ജനാര്‍ദ്ദന്‍ ദ്വിവേദി അറിയിച്ചു.

ഇപ്പോള്‍ ആശുപത്രിയിലെ സ്വകാര്യ മുറിയില്‍ ചികിത്സയിലാണ് സോണിയ. കഴിഞ്ഞ വ്യാഴാഴ്ചയാണ് സോണിയയെ ശസ്ത്രക്രിയക്കു വിധേയമാക്കിയത്. മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മരുമകന്‍ റോബര്‍ട്ട് വധേര എന്നിവരും സോണിയയ്ക്കൊപ്പമുണ്ട്.

സോണിയയുടെ അസുഖത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടില്ല.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick