ഹോം » ഭാരതം » 

ആഗോള സമ്പദ് വ്യവസ്ഥ ദുര്‍ഘട സാഹചര്യത്തില്‍ – പ്രണബ് മുഖര്‍ജി

August 6, 2011

ന്യൂദല്‍ഹി: ആഗോള സമ്പത്ത് വ്യവസ്ഥ കടന്നു പോകുന്നത് അത്യന്തം ദുര്‍ഘടമായ സാഹചര്യത്തിലാണെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ഹ്രസ്വകാല നടപടികള്‍ കൊണ്ടു പരിഹരിക്കാവുന്നതല്ല. യു.എസ് പ്രതിസന്ധിയും ക്രെഡിറ്റ് റേറ്റിങ് കുറച്ചതും ഇന്ത്യ സൂക്ഷ്മമായി വിലയിരുത്തുകയാണ്. ഇന്ത്യയില്‍ ഇതുണ്ടാക്കുന്ന പ്രത്യാഘാതം എന്താകുമെന്നു പറയാറായിട്ടില്ലെന്നു മുഖര്‍ജി പറഞ്ഞു.

ലോകത്തെ സര്‍ക്കാരുകളുടെയും കമ്പനികളുടെയും ക്രെഡിറ്റ്‌ റേറ്റ്‌ നിശ്ചയിക്കുന്ന പുവര്‍ ആന്റ്‌ സ്റ്റാന്‍ഡേര്‍ഡ്‌ (എസ്‌.ആന്റ്‌.പി) ഏജന്‍സിയാണ്‌ അമേരിക്കയുടെ അമേരിക്കയുടെ ക്രെഡിറ്റ്‌ റേറ്റ്‌ എം.എ.എയില്‍ നിന്ന്‌. എ എ+ ആയി പുതുക്കി നിശ്ചയിച്ചത്‌. ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യം മാത്രമല്ല ഇത്‌. ബാഹ്യമായ ഒട്ടനവധി ഘടകങ്ങള്‍ സാമ്പത്തിക തളര്‍ച്ചയ്ക്കിടയാക്കുന്നുണ്ട്‌.

കഴിഞ്ഞ ദിവസം ഓഹരി വിപണിയിലുണ്ടായ കിതപ്പിനും ബാഹ്യമായ നിരവധി കാരണങ്ങളുണ്ടെന്ന്‌ പ്രണബ്‌ മുഖര്‍ജി ചൂണ്ടിക്കാട്ടി. ഓഹരി വിപണിയിലെ തളര്‍ച്ചയ്ക്കും അമേരിക്കയുടെ സാമ്പത്തിക ദുര്‍ബലാവസ്ഥ കാരണമായിട്ടുണ്ട്‌. തുടര്‍ന്നാണ്‌ യൂറോ സോണില്‍ കടബാദ്ധ്യതയുടെ തോത്‌ കുത്തനെ ഉയര്‍ന്നത്‌. എന്നാല്‍ ഇപ്പോഴുള്ള അവസ്ഥ തികച്ചും താത്കാലികം മാത്രമാണെന്നും പ്രണബ്‌ കൂട്ടിച്ചേര്‍ത്തു.

സ്ഥിതിഗതികള്‍ പരിശോധിച്ചുവരികയാണെന്നും എന്നാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും വിപണിയെ കൂടുതല്‍ ബാധിക്കില്ലെന്നും കാര്യങ്ങളെല്ലാം നല്ല രീതിയിലാണ്‌ മുന്നോട്ടു പോകുന്നതെന്നും സെബി ചെയര്‍മാന്‍ യു.കെ.സിന്‍ഹ പറഞ്ഞു.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive

Editor's Pick