ഹോം » പ്രാദേശികം » കണ്ണൂര്‍ » 

ടൂറിസം മേഖലയുമായി ബന്ധിപ്പിച്ച്‌ ജലഗതാഗത വകുപ്പ്‌ ബോട്ട്‌ സര്‍വ്വീസ്‌ വിപുലീകരിക്കും : മന്ത്രി

August 6, 2011

കണ്ണൂറ്‍: ജലഗതാഗതവകുപ്പ്‌ നടത്തുന്ന ബോട്ട്‌ സര്‍വ്വീസ്‌ ടൂറിസം മേഖലയുമായി ബന്ധിപ്പിച്ച്‌ വിപുലീകരിക്കുമെന്ന്‌ ഗതാഗത-ദേവസ്വം വകുപ്പ്‌ മന്ത്രി വി.എസ്‌.ശിവകുമാര്‍ പറഞ്ഞു. വളപട്ടണം ബോട്ട്‌ സര്‍വ്വീസ്‌ സ്റ്റേഷനില്‍ മാട്ടൂല്‍-പറശ്ശിനിക്കടവ്‌ ബോട്ട്‌ സര്‍വ്വീസ്‌ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. കെ.എം.ഷാജി എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വാഹനപ്പെരുപ്പം കാരണം ദുര്‍ഘടമായ നിലയിലേക്ക്‌ എത്തിയ റോഡ്‌ യാത്രക്ക്‌ പകരമായി സാധ്യമായ രീതിയില്‍ ജനങ്ങള്‍ ജലപാത ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജലഗതാഗത വകുപ്പിനു വേണ്ടി ബോട്ടുകളുടെ അറ്റകുറ്റപ്പണിക്കായി തൃക്കരിപ്പൂരില്‍ ഒരു സര്‍വ്വീസ്‌ സ്റ്റേഷന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജെയിംസ്‌ മാത്യു എം.എല്‍.എ, തളിപ്പറമ്പ്‌ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ റംലപക്കര്‍, കണ്ണൂറ്‍ ബ്ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എം.ഷൈജ, മെമ്പര്‍ ഇ.സറീന, വളപട്ടണം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അബ്ദുള്‍ റഹ്മാന്‍, മെമ്പര്‍ കെഎല്‍. മുഹമ്മദ്‌ അഷ്‌റഫ തുടങ്ങിയവര്‍ സംസാരിച്ചു. ജലഗതാഗത വകുപ്പ്‌ ഡയറക്ടര്‍ ഷാജി.വി.നായര്‍ സ്വാഗതവും വി.പി.സത്യന്‍ നന്ദിയും പറഞ്ഞു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick