ആദിവാസി പുനരധിവാസത്തിണ്റ്റെ ലക്ഷ്യം അട്ടിമറിക്കാന്‍ നീക്കം: ആദിവാസിഫോറം

Saturday 6 August 2011 10:25 pm IST

കണ്ണൂറ്‍: ആദിവാസി പുനരധിവാസ വികസന പദ്ധതി പ്രകാരം ആലക്കോട്‌ എസ്റ്റേറ്റില്‍ ഭൂമി നല്‍കിയ മുന്നൂറ്‌ കുടുംബങ്ങള്‍ക്ക്‌ ഒരേക്കര്‍ വീതം പതിച്ചു നല്‍കിയ ഭൂമിയില്‍ വീട്‌ നിര്‍മ്മിച്ച്‌ നല്‍കുന്നതിന്‌ പകരം ൧൦ സെണ്റ്റ്‌ കോളനിയാക്കി ക്ളസ്റ്റര്‍ അടിസ്ഥാനത്തില്‍ വീട്‌ നിര്‍മ്മിക്കാനുള്ള ശ്രമം ആദിവാസി പുനരധിവാസമെന്ന ഉദാത്തലക്ഷ്യം അട്ടിമറിക്കാനും വീട്‌ നിര്‍മ്മാണ ചുമതലയേല്‍ക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്ക്‌ വീട്‌ നിര്‍മ്മാണ സാമഗ്രികള്‍ ഒരുമിച്ചിറക്കി വാഹന കൂലിയില്‍ വാന്‍ നേട്ടമുണ്ടാക്കാനും വേണ്ടി മാത്രമേ ഉപകരിക്കുകയുള്ളൂ എന്ന്‌ ആറളം ആദിവാസിയോഗം ഓര്‍ഗ്ഗനൈസിങ്ങ്‌ സെക്രട്ടറി ശ്രീരാമന്‍ കൊയ്യോന്‍ ആരോപിച്ചു. പട്ടയഭൂമിയില്‍ നിന്നും കിലോമീറ്ററുകള്‍മാറി വീട്‌ നിര്‍മ്മിക്കുന്നതോടെ പട്ടയഭൂമി അന്യാധീനപ്പെടുകയും നേരത്തെ താമസിച്ച കോളനികളിലെ നരകതുല്യമായ ജീവിതത്തിലേക്ക്‌ ആദിവാസികളെ തള്ളിവിടുകയും സാംസ്കാരികവും സാമൂഹികവുമായ വളര്‍ച്ച മുരടിപ്പിക്കാനിടയാക്കുമെന്നും ശ്രീരാമന്‍ കൊയ്യോന്‍ ചൂണ്ടിക്കാട്ടി. ആറളം ഫാമിലും ആലക്കോട്‌ എസ്റ്റേറ്റിലും കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തിലേറെയായി പട്ടയമില്ലാതെ താമസിക്കുന്ന കുടുംബങ്ങളെ ഹൈക്കോടതി വിധി അവഗണിച്ച്‌ പട്ടയമേളയുടെ മറവില്‍ കുടിയിറക്കാനുള്ള നടപടി നിര്‍ത്തിവെക്കണമെന്നും ആദിവാസികളെ കോളനി ജീവിതത്തിലേക്ക്‌ തള്ളിവിടുന്ന തീരുമാനം പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട്‌ പട്ടിക വര്‍ഗ്ഗക്ഷേമ വകുപ്പുമന്ത്രി പി.കെ.ജയലക്ഷ്മിക്കും ഗ്രാമ വികസനമന്ത്രി കെ.സി.ജോസഫിനും നിവേദനം നല്‍കിയിട്ടുണ്ട്‌. ക്ളസ്റ്റര്‍ സമ്പ്രദായത്തിലൂടെ വീട്‌ നിര്‍മ്മിച്ച്‌ ആദിവാസി പുനരധിവാസ വികസന പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തെ ശക്തമായി ചെറുക്കണമെന്നും ശ്രീരാമന്‍ കൊയ്യോന്‍ പറഞ്ഞു.