ഹോം » പ്രാദേശികം » കണ്ണൂര്‍ » 

ശ്രീകൃഷ്ണ ജയന്തി; സ്വാഗതസംഘം രൂപീകരിച്ചു

August 6, 2011

മട്ടന്നൂറ്‍: ബാലഗോകുലത്തിണ്റ്റെ ആഭിമുഖ്യത്തില്‍ ൨൧ ന്‌ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം വിപുലമായി കൊണ്ടാടുന്നതിന്‌ സ്വാഗതസംഘം രൂപീകരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ശോഭായാത്രകള്‍, കുട്ടികള്‍ക്കു വേണ്ടിയുള്ള കലാ വൈജ്ഞാനിക മത്സരങ്ങള്‍, ഗോപൂജ, സാംസ്കാരിക സമ്മേളനം എന്നിവ നടക്കും. സ്വാഗതസംഘം രൂപീകരണയോഗത്തില്‍ കെ.മോഹനന്‍ അധ്യക്ഷത വഹിച്ചു. കെ.വി.സുഗേഷ്‌, ജിതേഷ്‌, എ.ഇ.സജു, സന്ദീപ്‌ മട്ടന്നൂറ്‍ എന്നിവര്‍ സംസാരിച്ചു. നടുവനാട്‌, കോളാരി, മണ്ണോറ, ചാവശ്ശേരി, വട്ടക്കയം, എടയന്നൂറ്‍, വെമ്പടി എന്നിവിടങ്ങളില്‍ ഘോഷയാത്ര നടക്കും. കല്ലേരിക്കരയില്‍ നിന്നും കൊതേരിയില്‍ നിന്നും ശ്രീശങ്കര വിദ്യാപീഠ പരിസരത്തു നിന്നും ആരംഭിക്കുന്ന ഘോഷയാത്ര മട്ടന്നൂരില്‍ സംഗമിച്ച്‌ മഹാശോഭായാത്രയായി മട്ടന്നൂറ്‍ മഹാദേവക്ഷേത്രത്തില്‍ സമാപിക്കും. ഭാരവാഹികളായി കെ.ഗംഗാധരന്‍ മാസ്റ്റര്‍, എന്‍.കെ.ഗോപാലകൃഷ്ണന്‍, ഡോ.കൂമുള്ളി ശിവരാമന്‍, പി.ദാമോദരന്‍-രക്ഷാധികാരികള്‍, പി.മോഹനന്‍-അധ്യക്ഷന്‍, നാരയണന്‍ കിളിയങ്ങാട്‌, എം.സദാനന്ദന്‍-ഉപാധ്യക്ഷന്‍മാര്‍, കെ.വി.സന്ദീപ്‌-ആഘോഷ്‌ പ്രമുഖ്‌, കെ.വി.സുഗേഷ്‌-ജനറല്‍ കാര്യദര്‍ശി, ജിതേഷ്‌ നടുവനാട്‌, സി.കെ.സുഗീഷ്‌-സഹകാര്യദര്‍ശിമാര്‍, ബാബു എളമ്പാറ-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick