ഹോം » വാണിജ്യം » 

സ്വര്‍ണ്ണവില 18,000 കടന്നു

August 6, 2011

കൊച്ചി: സ്വര്‍ണവില ഇന്നലെ രണ്ടു തവണ കൂടി പവന്‌ 18,160 രൂപയായി. പവന്‌ 200 രൂപയാണു കൂടിയത്‌. ഗ്രാമിന്‌ ഇപ്പോള്‍ 2,270 രൂപയാണ്‌ വില. രാജ്യാന്തര വിപണിയിലെ വിലവര്‍ധനയാണ്‌ ആഭ്യന്തര വിപണിയിലും പതിഫലിക്കുന്നത്‌. ഏപ്രിലില്‍ പവന്‌ 16,000 രൂപ കടന്നിരുന്നു.
ജൂലൈ പകുതിയോടെ 17,000 രൂപയായി. വില ഉടനെ താഴോട്ടുപോകാന്‍ സാധ്യതയിലെന്നാണ്‌ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്‌. ബുധനാഴ്ചയും സ്വര്‍ണവില രണ്ടുതവണയായി വര്‍ധിച്ച്‌ 17,960ല്‍ എത്തിയിരുന്നു. ആഗോള സമ്പദ്ഘടനയെക്കുറിച്ചുള്ള ആശങ്കയെത്തുടര്‍ന്ന്‌ സ്വര്‍ണം വാങ്ങിവയ്ക്കാന്‍ വിവിധ രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകളും രംഗത്തെത്തിയിട്ടുണ്ട്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick