മുഹമ്മ(ആലപ്പുഴ): പന്ത്രണ്ട് അടി താഴ്ചയുള്ള കിണറ്റില്‍ വീണ ഏഴ് വയസുകാരനെ കളിക്കൂട്ടുകാരനായ ഒമ്പതുകാരന് രക്ഷപെടുത്തി. മണ്ണഞ്ചേരി അമ്പനാകുളങ്ങര തരകന്വെളി നസീര്‍-ഷീജ ദമ്പതികളുടെ മകന് മുഹമ്മദ് യാസിനാ (ഏഴ്)ണ് അത്ഭുതകരമായി രക്ഷപെട്ടത്. അമ്പനാകുളങ്ങര വെളിയില്‍ മുജീഹ്-റഹിയാനത്ത് ദമ്പതികളുടെ മകന് മുസാമീര് മുജീബാണ് മുഹമ്മദ് യാസിനെ രക്ഷപെടുത്തിയത്.
ഇരുവരും ഒരുമിച്ച് കളിക്കുന്നതിനിടെ പന്ത് കിണറ്റില്‍ വീഴുകയായിരുന്നു. പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുഹമ്മദ് യാസിന് പന്ത്രണ്ട് അടിയോളം താഴ്ചയുള്ള വെള്ളം നിറഞ്ഞുകിടന്നിരുന്ന കിണറ്റില്‍ വീണത്.
മുങ്ങിപ്പൊങ്ങിയ മുഹമ്മദ് യാസിന്റെ കയ്യില്‍ മുസാമീര് പിടിക്കുകയായിരുന്നു. നിലവിളി കേട്ട് ഷീജയും നാട്ടുകാരും ഓടിയെത്തി കുട്ടിയെ കിണറ്റില്‍ നിന്ന് പുറത്തെടുത്തു. അമ്പനാകുളങ്ങര സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ് മുസാമീര് മുജീബ്. മുഹമ്മദ് യാസിന് മൂന്നാംക്ലാസ് വിദ്യാര്‍ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: