ഹോം » പ്രാദേശികം » കാസര്‍കോട് » 

പട്ടാപ്പകല്‍ വീട്‌ കുത്തിത്തുറന്ന്‌ കവര്‍ച്ച

August 6, 2011

മഞ്ചേശ്വരം: പട്ടാപ്പകല്‍ റിട്ട അധ്യാപകണ്റ്റെ വീട്‌ കുത്തിത്തുറന്ന്‌ സ്വര്‍ണവും പണവുമടക്കം 1,29,300 രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു. പാവൂറ്‍ ചൌക്കിലെ റിട്ട.അധ്യാപകന്‍ ചന്തപ്പണ്റ്റെ വീടാണ്‌ കുത്തിത്തുറന്നത്‌. മുന്‍വശത്തെ വാതില്‍ തകര്‍ത്ത്‌ അകത്തുകയറിയ മോഷണ സംഘം അലമാരയില്‍ സൂക്ഷിച്ചിരുന്ന എട്ടുപവന്‍ സ്വര്‍ണ്ണാഭരങ്ങള്‍, 5൦൦ രൂപ മേശപ്പുറത്ത്‌ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍, ടോര്‍ച്ച്‌ എന്നിവയാണ്‌ കവര്‍ന്നത്‌. ബന്ധുവീട്ടിലേക്ക്‌ പോയതായിരുന്ന വീട്ടുകാര്‍. കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോഴാണ്‌ സംഭവമറിയുന്നത്‌. മഞ്ചേശ്വരം പോലീസ്‌ കേസെടുത്ത്‌ അന്വേഷിക്കുന്നു.

Related News from Archive
Editor's Pick