യുവാവിന്‌ കുത്തേറ്റു

Saturday 6 August 2011 11:31 pm IST

കാഞ്ഞങ്ങാട്‌: മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന്‌ ഒരാള്‍ക്ക്‌ കുത്തേറ്റു. ബളാലിലെ കെ.ചന്തു (5൦)വിനാണ്‌ കുത്തേറ്റത്‌. സുഹൃത്ത്‌ പാണത്തൂരിലെ മുന്തനാണ്‌ കുത്തിയത്‌എന്നാണ്‌ പറയുന്നത്‌. കഴിഞ്ഞ ദിവസം രണ്ട്‌ പേരും ചേര്‍ന്ന്‌ പാണത്തൂറ്‍ ചെമ്പേരിയിലെ മദ്യശാലയില്‍ നിന്നും മദ്യപിച്ച്‌ ടൌണിലെത്തിയ സമയത്താണ്‌ ഏറ്റുമുട്ടിയത്‌. വാക്കേറ്റത്തിനിടയില്‍ കഠാരകൊണ്ട്‌ ചന്തുവിനെ കുത്തുകയായിരുന്നു. കുത്തേറ്റ്‌ വീണ ചന്തുവിനെ പരിസര വാസികളാണ്‌ ജില്ലാശുപത്രിയില്‍ എത്തിച്ചത്‌.