ഹോം » പൊതുവാര്‍ത്ത » 

സാമ്പത്തിക മാന്ദ്യം : കടുത്ത നടപടികള്‍ വേണ്ടി വരുമെന്ന് അമേരിക്ക

August 7, 2011

വാ‍ഷിങ്‌ടണ്‍ : സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കര കയറാന്‍ അമേരിക്കയ്ക്ക് കടുത്ത നടപടികള്‍ വേണ്ടി വരുമെന്ന് വൈറ്റ്‌ഹൌസ് അറിയിച്ചു. അമേരിക്കയുടെ സാമ്പത്തിക നില തഴെയ്ക്കെന്ന് സൂചിക വന്ന ശേഷമുള്ള ആദ്യ പ്രതികരണമാണിത്.

സൂചിക താഴ്ന്നതായി വെളിപ്പെടുത്തിയ സ്റ്റാന്‍‌ഡേര്‍ഡ് ആന്റ് പുവര്‍ ഏജന്‍സിയുടെ നടപടി ധൃതി പിടിച്ചതാണെന്നും ഈ കണക്കുകള്‍ തെറ്റാണെന്നും വൈറ്റ്‌ഹൌസ് കുറ്റപ്പെടുത്തി. 1917ന് ശേഷം ആദ്യമായാണ് ഏജന്‍സി അമേരിക്കയുടെ വായ്പാ ക്ഷമതാ ശേഷി താഴ്ത്തുന്നത്. വായ്പ തിരിച്ചടയ്ക്കാനുള്ള മൂല്യം താഴ്ത്തുന്ന നടപടിയാണിത്.

അമേരിക്കന്‍ കടപ്പത്രം വലിയ സാധ്യതകളുള്ള നിക്ഷേപമല്ലെന്നാണ് സൂചിക താഴ്ന്നതിലൂടെ വ്യക്തമായത്. ഇത് ചൈനയെയാ‍ണ് ഏറെ ബാധിക്കുക. ഏറ്റവും കൂടുതല്‍ അമേരിക്കന്‍ കടപ്പത്രങ്ങള്‍ വാങ്ങിയ രാജ്യമാണ് ചൈന. ചെലവ് ചുരുക്കിയില്ലെങ്കില്‍ സാമ്പത്തിക നില ഇനിയും മോശമാകുമെന്നാണ് മുന്നറിയിപ്പ്.

അമേരിക്കന്‍ സാമ്പത്തിക സ്ഥിതിയുടെ സൂചിക താഴ്ന്നതോടെ ലോകം വീണ്ടുമൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമോയെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

Related News from Archive
Editor's Pick