ഹോം » വാര്‍ത്ത » 

ലോട്ടറി കേസില്‍ ചിദംബരത്തിന്റെ പങ്കും അന്വേഷിക്കണം – തോമസ് ഐസക്

August 7, 2011

കൊല്‍ക്കത്ത: ലോട്ടറി കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരത്തിന്റെ പങ്കും അന്വേഷിക്കണമെന്ന്‌ മുന്‍ ധനമന്ത്രി ഡോ.തോമസ്‌ ഐസക്‌ ആവശ്യപ്പെട്ടു. സി.ബി.ഐ അന്വേഷണത്തെ സി.പി.എം ഭയക്കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ കാരണമാണ്‌ അന്വേഷണം ഇത്രയും വൈകിയതെന്നും അദ്ദേഹം ആരോപിച്ചു.

ഇടത് സര്‍ക്കാരിന്റെ കാലത്ത് നല്‍കാന്‍ തയാറാകാ‍തിരുന്ന സാമ്പത്തിക പാക്കേജ് ഇപ്പോള്‍ കേരളം പശ്ചിമ ബംഗാളിന് നല്‍കിയിരിക്കുന്നു. കേരളത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരായിട്ടും കേന്ദ്രത്തില്‍ നിന്നും അര്‍ഹമായത് വാങ്ങിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

21,600 കോടി രൂപയുടെ പ്രത്യേക പക്കേജാണ് കേന്ദ്രം ബംഗാളില്‍ അനുവദിച്ചത്.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

വാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick