ഹോം » ഭാരതം » 

കാശ്മീരില്‍ രണ്ട് ഭീകരരെ വെടിവച്ചു കൊന്നു

August 7, 2011

ജമ്മു: കാശ്മീരില്‍ രണ്ടു ഭീകരരെ സൈന്യം വെടിവച്ചു കൊന്നു. ലഷ്കര്‍ ഇ തൊയ്ബയിലെ ഉന്നത കമാന്‍ഡര്‍മാരാണു കൊല്ലപ്പെട്ടതെന്നു പോലീസ് അറിയിച്ചു. 25 രാഷ്ട്രീയ റൈഫിള്‍സും പോലീസും നടത്തിയ സംയുക്ത പോരാട്ടത്തിലാണു ഭീകരരെ വധിച്ചത്.

പൂഞ്ച് ജില്ലയിലെ സുരന്‍കോട്ട് വനമേഖലയില്‍ ദര്‍സന്‍ഗയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍. അബ്ബു ഉസ്മാന്‍ എന്ന ഡിവിഷനല്‍ കമാന്‍ഡര്‍ ആണ് മരിച്ചവരില്‍ ഒരാളെന്ന് പോലീസ് പറഞ്ഞു.

മേഖലയില്‍ നടത്തിയ പരിശോധനയില്‍ നിന്നും തോക്കുകളും തിരകളും കണ്ടെടുത്തു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick