ഹോം » വാര്‍ത്ത » ലോകം » 

ചൈനീസ് നാവികരെ മോചിപ്പിച്ചു

August 7, 2011

ടോക്കിയോ : സമുദ്രാര്‍ത്തി ലംഘിച്ചതിന് ജപ്പാന്‍ കസ്റ്റഡിയിലെടുത്ത രണ്ടു ചൈനീസ് കപ്പലുകളിലെ നാവികരെ മോചിപ്പിച്ചു. ജപ്പാന്‍- ചൈന കോണ്‍സുലേറ്റ് അധികൃതര്‍ നടത്തിയ കൂടിയാലോചനയ്ക്കു ശേഷമാണ് നാവികരെ മോചിപ്പിക്കാന്‍ തീരുമാനിച്ചത്.

ഇഷികാവോ മേഖലയില്‍ നിന്നാണു ജപ്പാന്‍ മത്സ്യബന്ധന കപ്പലുകള്‍ പിടിച്ചെടുത്തത്. ക്യാപ്റ്റന്മാരായ വാങ് ഫുഗെയ്, യെങ് വുന്‍വു എന്നിവരടക്കം 34 തൊഴിലാളികളാണ് കപ്പലുകളില്‍ ഉണ്ടായിരുന്നത്. ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലുള്‍പ്പെട്ട പ്രദേശമാണ് ഇഷികാവോ തീരം.

ഏഷ്യയിലെ ബദ്ധവൈരികളായ ചൈനയും ജപ്പാനും തമ്മില്‍ തീരസുരക്ഷയുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുമ്പോഴാണ്‌ ചൈനീസ്‌ ബോട്ടുകള്‍ പിടികൂടിയത്‌. സമുദ്രാതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന മേഖലകളില്‍ ചൈന ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതായി ജപ്പാന്‍ ആരോപിച്ചിരുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ ജാപ്പനീസ് തീരദേശ സേനയുടെ പട്രോളിങ് ബോട്ടുമായി ചൈനീസ് മീന്‍പിടിത്ത ബോട്ട് കൂട്ടിയിടിച്ചതിനെ തുടര്‍ന്നു മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തതു വിവാദമായിരുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick