ഹോം » ലോകം » 

നാറ്റോ എണ്ണ ടാങ്കുകള്‍ താലിബാന്‍ നശിപ്പിച്ചു

August 7, 2011

പാക്കിസ്ഥാന്‍: പാക്കിസ്ഥാനിലെ ഫൗജി ടെര്‍മിനല്‍ മേല്‍പ്പാലത്തില്‍ നിര്‍ത്തിയിട്ടിരുന്ന നാറ്റോ എണ്ണ ടാങ്കുകള്‍ കഴിഞ്ഞ രാത്രി താലിബാന്‍ സൈന്യം ബോംബാക്രമണത്തില്‍ നശിപ്പിച്ചു. ആക്രമണത്തില്‍ ആരും മരിച്ചതായി റിപ്പോര്‍ട്ടില്ല. വന്‍ തീപിടിത്തത്തെ തുടര്‍ന്ന്‌ പൊട്ടിത്തെറിയുണ്ടായെന്നും സ്ഫോടനത്തില്‍ ടാങ്കുകള്‍ മുഴുവന്‍ പൂര്‍ണമായും നശിച്ചെന്നും പോലീസ്‌ വൃത്തങ്ങള്‍ വ്യക്തമാക്കി.
ടെര്‍മിനലിന്‌ സമീപം നാറ്റോ സേനക്ക്‌ ഇന്ധനമെത്തിക്കാനുള്ള ടാങ്കറുകളാണ്‌ നശിപ്പിക്കപ്പെട്ടത്‌. മണിക്കൂറുകള്‍ക്ക്‌ ശേഷമാണ്‌ അഗ്നിശമനസേനക്ക്‌ തീപിടിത്തം നിയന്ത്രിക്കാന്‍ സാധിച്ചത്‌. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങള്‍ക്കുള്ളില്‍ സൈനിക ആവശ്യത്തിനുള്ള നൂറുകണക്കിന്‌ കണ്ടെയ്നറുകളും ഓയില്‍ ടാങ്കുകളും പാക്‌ താലിബാന്‍ ഭീകരര്‍ നടത്തിയ വിവിധ ആക്രമണത്തില്‍ നശിപ്പിക്കപ്പെട്ടിരുന്നു.

Related News from Archive
Editor's Pick