ഹോം » പ്രാദേശികം » കണ്ണൂര്‍ » 

നഗരത്തില്‍ വീണ്ടും ട്രാഫിക്‌ സിഗ്നല്‍ ലൈറ്റുകള്‍ വരുന്നു

August 7, 2011

കണ്ണൂറ്‍: ഗതാഗതക്കുരുക്ക്‌ കൊണ്ട്‌ വീര്‍പ്പുമുട്ടുന്ന കണ്ണൂറ്‍ നഗരത്തില്‍ വീണ്ടും ട്രാഫിക്‌ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നു. അരക്കോടി രൂപ ചിലവില്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്ഥാപനത്തിണ്റ്റെ മേല്‍നോട്ടത്തില്‍ നഗരസഭയുടെ ചിലവിലാണ്‌ ലൈറ്റുകള്‍ സ്ഥാപിക്കുന്നത്‌. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ നടന്നുവരികയാണ്‌. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, താവക്കര ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, പ്ളാസ ജംഗ്ഷന്‍, കാല്‍ടെക്സ്‌, താണ എന്നിവിടങ്ങളിലാണ്‌ ലൈറ്റുകള്‍ സ്ഥാപിക്കുന്നത്‌. ഒരു മാസത്തിനകം ലൈറ്റുകള്‍ സ്ഥാപിച്ച്‌ പ്രവര്‍ത്തനക്ഷമമാക്കാനാണ്‌ കരാര്‍ നല്‍കിയിരിക്കുന്നത്‌. മൂന്ന്‌ വര്‍ഷത്തേക്കാണ്‌ കരാര്‍ നല്‍കിയിട്ടുള്ളത്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കെല്‍ട്രോണിണ്റ്റെ സഹകരണത്തോടെ നഗരത്തിണ്റ്റെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച സിഗ്നല്‍ ലൈറ്റുകള്‍ അല്‍പകാലത്തിന്‌ ശേഷം പ്രവര്‍ത്തനരഹിതമായിരുന്നു. ആയവ റിപ്പയര്‍ ചെയ്ത്‌ പ്രവര്‍ത്തനക്ഷമമാക്കുമെന്ന്‌ കേട്ടിരുന്നെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. ഇപ്പോള്‍ നഗരം ഗതാഗതക്കുരുക്കില്‍ പെട്ട്‌ നട്ടം തിരിയുന്ന വേളയിലാണ്‌ വീണ്ടും സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നത്‌. മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ പുതുതായി സ്ഥാപിക്കുന്നവ എത്ര കാലത്തേക്കെന്ന ചോദ്യമാണ്‌ ജനങ്ങളില്‍ നിന്നും ഉയരുന്നത്‌.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick