ആദിവാസി സ്ത്രീ മരിച്ച നിലയില്‍

Tuesday 21 June 2011 11:21 am IST

പാലക്കാട് : അട്ടപ്പാടി ആനക്കട്ടിയില്‍ ആദിവാസി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. കുലുക്കൂര്‍ ഊരില്‍ വിശാലാക്ഷി(40)യാണ് മരിച്ചത്. ഒരു സ്വകാര്യ തോട്ടം ഭൂമിയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മാനഭംഗം ചെയ്ത ശേഷ കൊലപ്പെടുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.