ഹോം » വാര്‍ത്ത » പ്രാദേശികം » എറണാകുളം » 

ടോള്‍ബൂത്ത്‌ പൊളിച്ചുമാറ്റി ടര്‍ബൈന്‍ ലോറി കടത്തിവിട്ടു

August 8, 2011

മരട്‌: ടോള്‍പ്ലാസയില്‍ കുരുങ്ങിക്കിടന്ന ടര്‍ബൈന്‍ ലോറി കടത്തിവിടാന്‍ ടോള്‍ബൂത്തിലെ കൗണ്ടര്‍ പൊളിച്ചുനീക്കി. കെഎസ്‌ഇബിക്കുവേണ്ടി പൂനെയില്‍ നിര്‍മിച്ച്‌ റാന്നിയിലേക്ക്‌ കൊണ്ടുപോവുകയായിരുന്ന ടെര്‍ബൈന്‍ കയറ്റിവന്നലോറിയാണ്‌ കഴിഞ്ഞദിവസം കുമ്പളത്തെ ടോള്‍പ്ലാസയില്‍ കുരുങ്ങികിടന്നത്‌. വീതികുറഞ്ഞ ഇടനാഴിയില്‍ അകപ്പെട്ടുപോയ ലോറി മുന്നോട്ടെടുക്കാന്‍ കഴിയാഞ്ഞതിനാലാണ്‌ ഗതാഗത തടസ്സം സൃഷ്ടിച്ച്‌ വഴിമുടക്കി കിടന്നത്‌.
ടോള്‍പ്ലാസയിലെ ബൂത്ത്‌ ഇന്നലെ രാവിലെ 7 മണിയോടെയാണ്‌ പൊളിക്കാന്‍ തുടങ്ങിയത്‌. 10 മണിയോടെ ബൂത്ത്‌ പൊളിച്ചുനീക്കി ലോറികടത്തിവിട്ടു. ഈ ആവശ്യത്തിനായി ഇന്നലെ കെഎസ്‌ഇബി അധികൃതര്‍ ദേശീയപാതാ ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തിയിരുന്നു. ഇതിലെ തീരുമാനപ്രകാരം 55000 രൂപയുടെ ചെക്ക്‌ വൈദ്യുതി ബോര്‍ഡ്‌ ദേശീയപാതാ അധികൃതര്‍ക്ക്‌ കൈമാറിയതിനെത്തുടര്‍ന്നാണ്‌ ബൂത്ത്‌ പൊളിച്ചുമാറ്റി ലോറികയറ്റിവിടാന്‍ സാഹചര്യം ഒരുങ്ങിയത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

എറണാകുളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick