ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

ശ്രീകൃഷ്ണജയന്തി- ചിത്രരചനാ മത്സരം നടത്തി

August 8, 2011

തൃശൂര്‍ : ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച്‌ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ചിത്രരചനാമത്സരം നടത്തി. പാറമേക്കാവ്‌ ക്ഷേത്രം അഗ്രശാലയില്‍ നടന്ന ചടങ്ങ്‌ ആര്‍ട്ടിസ്റ്റ്‌ നന്ദന്‍പിള്ള ഉദ്ഘാടനം ചെയ്തു. നേഴ്സറി തലം മുതല്‍ പ്ലസ്ടു വരെയുള്ള നാനൂറില്‍പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഡോ.കെ.മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു.
ബാലഗോകുലം സംസ്ഥാന നിര്‍വാഹകസമിതി അംഗം സി.കെ.സുനില്‍ ശ്രീകൃഷ്ണ സന്ദേശം നല്‍കി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.വി.ജയരാജന്‍ മാസ്റ്റര്‍ സ്വാഗതവും ഖജാന്‍ജി ഇ.നന്ദകുമാര്‍ നന്ദിയും പറഞ്ഞു. ഡോ.സംഗീത ബി.കൃഷ്ണ, ജില്ല അദ്ധ്യക്ഷന്‍ കെ.എസ്‌.നാരായണന്‍, വി.നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

തൃശ്ശൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick