നികുതി വെട്ടിപ്പ് : ഏകതാ കപൂറിനെ കസ്റ്റംസ് പിടികൂടി

Monday 8 August 2011 10:30 am IST

മുംബൈ: നികുതി വെട്ടിച്ച് സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ചതിന് ടെലിവിഷന്‍- സിനിമാ നിര്‍മ്മാതാവ്‌ ഏകതാ കപൂറിനെ മുംബൈ വിമാനതാവളത്തില്‍ കസ്റ്റംസ്‌ ഉദ്യോഗസ്ഥര്‍ പിടികൂടി. ബാങ്കോക്കില്‍ നിന്ന്‌ മുംബയിലെത്തിയ ഏകതാ കപൂര്‍ ഗ്രീന്‍ ചാനല്‍ വഴി കടക്കാന്‍ ശ്രമിക്കവെയാണ്‌ കസ്റ്റംസ്‌ കസ്റ്റഡിയിലെടുത്തത്‌. ഏകതയുടെ കൈയില്‍ വിദേശ സാധനങ്ങള്‍ ഉണ്ടായിരുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 40,000 രൂപ പിഴ അടച്ച ശേഷം താരത്തെ വിട്ടയച്ചുവെന്നാണ്‌ അറിയുന്നത്‌.