ഹോം » വാര്‍ത്ത » 

കള്ളപ്പണം : 700 ഇന്ത്യാക്കാരുടെ പേരുകള്‍ ലഭിച്ചു

August 8, 2011

ന്യൂദല്‍ഹി: സ്വിറ്റ്സര്‍ലന്റിലെ ജനീവയിലുള്ള എച്ച്.എസ്.ബി.സി ബാങ്കുകളിള്‍ അക്കുണ്ടുകള്‍ ഉള്ള ഇന്ത്യാക്കാരുടെ പേര് വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചു. ഫ്രഞ്ച് സര്‍ക്കാരാണ് 700 ഇന്ത്യാക്കാരുടെ പേര് വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറിയത്.

ഈ അക്കൌണ്ടുകളുടെ നിജസ്ഥിതി സംബന്ധിച്ച് പ്രത്യക്ഷ നികുതി ബോര്‍ഡ് അന്വേഷണം തുടങ്ങി. പ്രവാസി ഭാരതീയരുടെ അക്കൌണ്ടുകള്‍ ഉണ്ടോയെന്നും അതൊഴിച്ചുള്ള മറ്റ് അക്കൌണ്ടുകളിലുള്ളത് കള്ളപ്പണമാണോയെന്നുമുള്ള പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്.

ഇതോടൊപ്പം തന്നെ അക്കൌണ്ട് ഉടമകളെ കണ്ടെത്തുന്നതിനും നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

വാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick