ഹോം » പൊതുവാര്‍ത്ത » 

ഉമ്മന്‍‌ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കണം – വി.എസ്

August 8, 2011

തിരുവനന്തപുരം: പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക്‌ അന്വേഷിക്കണമെന്ന വിജിലന്‍സ്‌ കോടതി വിധി വന്നതിനാല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

വിധിയുടെ സ്വഭാവം തന്നെയുള്ള നിര്‍ദ്ദേശമാണ്‌ കോടതിയില്‍ നിന്ന്‌ ഉണ്ടായിരിക്കുന്നത്‌. കേസ്‌ പ്രതികൂലമാകുകയാണെങ്കില്‍ എന്ത്‌ ചെയ്യണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡിന്‌ കൊടുത്ത വാക്കും ഉമ്മന്‍ചാണ്ടി പാലിക്കണമെന്നും വിഎസ്‌ പറഞ്ഞു. തിരുവനന്തപുരത്ത്‌ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരത്തില്‍ തുടരണമോ എന്ന്‌ അദ്ദേഹം നിശ്ചയിക്കണം. രാജിയല്ലാതെ മറ്റൊരു പോംവഴിയില്ല. രാജിവയ്ക്കുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും വി.എസ് പറഞ്ഞു.

Related News from Archive
Editor's Pick