ഹോം » ഭാരതം » 

അയോധ്യ കേസ് : ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു

August 8, 2011

ന്യൂദല്‍ഹി: അയോധ്യ ഭൂമി മൂന്നായി വിഭജിക്കണമെന്ന അലഹാബാദ് ഹൈക്കോടതി വിധിക്കെതിരേ അഖില ഭാരതീയ ശ്രീ രാം ജന്മഭൂമി പുനരുദ്ധാര്‍ സമിതി നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു.

ജസ്റ്റിസുമാരായ അഫ്താബ് ആലം, ആര്‍.എം. ലോധ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 2011 മേയ് 9നാണ് അയോധ്യ ഭൂമി മൂന്നായി വിഭജിക്കണമെന്ന അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തത്.

ഹൈക്കോടതി വിധി വിചിത്രവും ആശ്ചര്യപ്പെടുത്തുന്നതുമാണെന്നു സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. 2010 സെപ്റ്റംബര്‍ 30ന് അലഹാബാദ് ഹൈക്കോടതിയിലെ ലക്നൗ ബെഞ്ച് കേസ് പരിഗണിച്ചപ്പോള്‍ സുന്നി വഖബ് ബോര്‍ഡ് ഇതിനെ എതിര്‍ത്തിരുന്നു.

ശ്രീ രാം ജന്മഭൂമി പുനരുദ്ധാര്‍ സമിതി സംഘടനയല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick