ഹോം » സംസ്കൃതി » 

കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക

August 8, 2011

മനുഷ്യശരീരം കിട്ടിയിരിക്കുന്നത്‌ ഈശ്വരസാക്ഷാത്കാരത്തിനായി, അതിന്‌ പ്രയോജനപ്പെടുത്തുന്നതിനുവേണ്ടിയാണ്‌. ഓരോ ദിവസവും ചെല്ലുന്തോറും നാം മരണത്തോട്‌ അടുത്തുകൊണ്ടിരിക്കുകയാണ്‌. ഭൗതികസുഖങ്ങളില്‍ക്കൂടി നമ്മിലുള്ള ശക്തി കൂടി നഷ്ടമാവുകയാണ്‌. ഭൗതികസുഖങ്ങളില്‍ക്കൂടി നമ്മിലുള്ള ശക്തി കൂടി നഷ്ടമാവുകയാണ്‌. എന്നാല്‍ നിരന്തരം ഈശ്വരചിന്ത പെയ്യുന്ന തിലൂടെ മനസ്സ്‌ ശക്തമാകുകയാണ്‌. നമ്മളില്‍ നല്ല സംസ്കാരം വളരുകയാണ്‌. അങ്ങനെ മരണത്തെതന്നെ അതിജീവിക്കാന്‍ നമുക്ക്‌ കഴിയുന്നു. അതിനാല്‍ ആയുസും ആരോഗ്യവുമുള്ള കാലത്തുതന്നെ, നമ്മളിലെ ദുര്‍ബലതകളെ ജയിക്കാന്‍ നമ്മള്‍ പ്രയത്നിക്കണം. അങ്ങനെ ചെയ്താല്‍ നാളെയെക്കുറിച്ച്‌ ചിന്തിച്ച്‌ ഭയക്കേണ്ട.
ഈ ഭൗതികലോകത്തിലിരുന്നുകൊണ്ടുതന്നെ ആനന്ദത്തിന്റെ ലോകം കണ്ടെത്തണം. നാളെയെക്കുറിച്ചോര്‍ത്ത്‌ ആധിയും സംഘര്‍ഷവും ഒഴിഞ്ഞ സമയമില്ല. അതുകൊണ്ട്‌ ഇന്നത്തെ കര്‍മ്മംപോലും വേണ്ടവണ്ണം ചെയ്യാന്‍ സാധിക്കുന്നില്ല. ഇന്നും ദുഃഖം, നാളെയും ദുഃഖം. ജീവിതാന്ത്യംവരെയും കണ്ണുനീരൊഴിഞ്ഞ സമയമില്ല. മറിച്ച്‌, ഇന്നത്തെ ഓരോ നിമിഷവും ശ്രദ്ധിച്ചുനീങ്ങിയാല്‍ നാളെ ദുഃഖിക്കേണ്ടിവരികയില്ല. അവ ആനന്ദത്തിന്റെ നാളുകളായിരിക്കും.
മക്കളേ, ഭൗതികം അനുഭവിച്ച്‌ കഴിയട്ടെ, ഈശ്വരന്‍ പിന്നീടാകട്ടെ എന്നൊന്നും വിചാരിക്കരുത്‌. ഭൗതികമൊരിക്കലും നമുക്ക്‌ പൂര്‍ണ സംതൃപ്തി തരുകയില്ല. പാല്‍പായസം കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ മതിയെന്ന്‌ തോന്നും. കുറച്ചുകഴിയുമ്പോള്‍ ഇരട്ടി വേണമെന്ന്‌ തോന്നും. അതിനാല്‍ ഒരിക്കലും ഭൗതികമനുഭവിച്ച്‌ കഴിഞ്ഞിട്ട്‌ ഈശ്വരനെ വിളിക്കാന്‍ നോക്കേണ്ട. അനുഭവിച്ച്‌ തൃപ്തി വരുത്താമെന്നുവച്ചാല്‍ ഒരിക്കലും തൃപ്തിയാകില്ല. ആഗ്രഹങ്ങള്‍ അങ്ങനെയൊന്നും നശിച്ചുപോകില്ല. കാമനകളെ ഉപേക്ഷിച്ചവനേ പൂര്‍ണനാകാന്‍ കഴിയൂ. ഭഗവാനിലര്‍പ്പിച്ച ഒരു മനസ്സോടെ മക്കള്‍ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. എങ്കില്‍ നമുക്ക്‌ മരണത്തെപ്പോലും ജയിക്കാം. എന്നും ആനന്ദമായിക്കഴിയാം..

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick