രാമായണപാരായണം പോലീസ്‌ തടഞ്ഞതില്‍ പ്രതിഷേധം ശക്തമാകുന്നു

Monday 8 August 2011 10:53 pm IST

ആലുവ: മുപ്പത്തടം ചിറ്റുകുന്ന്‌ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്നുവന്ന രാമായണപാരായണം പോലീസ്‌ തടഞ്ഞതില്‍ പ്രതിഷേധം ശക്തമാകുന്നു. കാലാകാലങ്ങളായി കര്‍ക്കിടകമാസാചരണത്തിന്റെ ഭാഗമായി നടന്നുവരുന്ന രാമായണപാരായണം ക്ഷേത്രത്തിന്‌ സമീപം താമസിക്കുന്ന ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട ഒരു വ്യക്തിയുടെ പരാതിയെത്തുടര്‍ന്നാണ്‌ പോലീസ്‌ രാമായണപാരായണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്‌. എന്നാല്‍ സമീപ പ്രദേശത്തുള്ള ക്രിസ്ത്യന്‍ പള്ളികളിലും മുസ്ലീം പള്ളികളിലും തുടര്‍ച്ചയായി മൈക്ക്‌ ഉപയോഗിച്ച്‌ നടത്തുന്ന മതപ്രഭാഷണങ്ങള്‍ മറ്റും തടയാന്‍ മടിക്കുന്ന പോലീസ്‌ ഹൈന്ദവ ക്ഷേത്രങ്ങളില്‍ മാത്രം നടപടി സ്വീകരിക്കുന്നത്‌ പ്രതിഷേധാര്‍ഹമാണെന്ന്‌ വിശ്വഹിന്ദുപരിഷത്ത്‌ ജില്ലാ ഖജാന്‍ജി ശശി തുരുത്ത്‌ പറഞ്ഞു.