ഹോം » പ്രാദേശികം » കാസര്‍കോട് » 

എന്‍ഡോസള്‍ഫാന്‍; പീഡിത ജനകീയ മുന്നണി സര്‍വേ നടത്തും

August 8, 2011

കാഞ്ഞങ്ങാട്‌: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തുകളില്‍ സമഗ്ര സര്‍വെ നടത്താന്‍ നിരവധി തവണ സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടിട്ടും അതിനു തയ്യാറാകാത്ത സാഹചര്യത്തില്‍ ജനകീയ മുന്നണി സെന്‍സസ്‌ മാതൃകയില്‍ സര്‍വെ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. കയ്യൂര്‍-ചീമേനി, കള്ളാര്‍, പനത്തടി, പുല്ലൂര്‍-പെരിയ മുളിയാര്‍, കാറടുക്ക, അജാനൂറ്‍, ബെള്ളൂറ്‍, കുമ്പടാജെ, ബദിയഡുക്ക, എന്‍മകജെ എന്നീ പഞ്ചായത്തുകളിലാണ്‌ സര്‍വെ നടത്തുക ഇതിനായി സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, കുടുംബശ്രീ, സന്നദ്ധ, യുവജന സംഘടനകളുടെ സേവനം ഉപയോഗപ്പെടുത്തും. സര്‍വെയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ ൯൬൫൬൦൮൪൫൭൪, ൮൫൪൭൬൫൪൬൫൪ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു. ജോസ്‌ മാവേലിന്‍, ലക്ഷ്മി തമ്പാന്‍, വി.ടി.കാര്‍ത്ത്യായനി, ദീപ, കിരണ്‍, കെ.വി.രാമചന്ദ്രന്‍, ശ്രീകാന്ത്‌, ബി.കൃഷ്ണന്‍, വി.വി.കുമാരന്‍, എന്‍.അമ്പാടി എന്നിവര്‍ സംസാരിച്ചു. അഡ്വ.ടി.വി.രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും പി.കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Related News from Archive
Editor's Pick